free stats

മൃഗം 2 28

മൃഗം 2

First Part വായിക്കുവാന്‍ CLiCK HerE


പുറത്തിറങ്ങിയ വാസുവിന് തന്റെ മനസ് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയാനാകാത്ത ഒരു അവസ്ഥയിലേക്ക് വഴുതിപ്പോകുന്നത് അറിയാന്‍ സാധിച്ചു. എന്താണ് അതെന്നു മനസിലാക്കാന്‍ അവനു കഴിഞ്ഞില്ല. മാനസികമായി നല്ല കരുത്തുണ്ടായിരുന്ന അവന് മനസിന്റെ ചാഞ്ചല്യത്ത്ന്റെ ഹേതു തിരിച്ചറിയാനായില്ല. ജീവിതത്തിലെ ഏതു കടുത്ത സാഹചര്യവും ഒരു സമ്മര്‍ദ്ദവും കൂടാതെ നേരിടാനുള്ള മനക്കരുത്ത് അവനുണ്ടായിരുന്നു എങ്കിലും ഇന്നത്തെ സംഭവം പോലെ ഒന്ന് മുന്‍പൊരിക്കലും അവന്റെ ജീവിതത്തില്‍ സംഭവിച്ചിരുന്നില്ല. പലരുമായും അടിപിടിയും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അനീതി എന്ന് അവനു തോന്നിയ എല്ലായിടങ്ങളിലും അവന്‍ പ്രതികരിച്ചിട്ടുണ്ട്. മറ്റു മനുഷ്യരെ ആദരിക്കാത്തവരെ ആദരിക്കാതെ ഇരിക്കുകയും പ്രശ്നകാരികളെ ഒരു ദയയും കൂടാതെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന അവന്റെ മനസ് അത്തരം ഘട്ടങ്ങളില്‍ ഒന്നും പതറിയിരുന്നില്ല. പക്ഷെ ഇന്ന് സംഭവിച്ചത് അവന്റെ മനസിനെ മറ്റേതോ തരത്തില്‍ പിടിച്ചുലച്ചിരുന്നു.

ദിവ്യയോടുള്ള അവന്റെ ബന്ധം വളരെ മോശമായ ഒന്നായിരുന്നു. അവളുടെ അഹങ്കാരവും അവനോടുള്ള പുച്ഛവും ഒപ്പം താന്‍ വലിഞ്ഞു കയറി വന്നവനാണ് എന്നുള്ള കൂടെക്കൂടെയുള്ള പരാമര്‍ശവും അവന്റെ മനസ്സില്‍ അവളോട്‌ അവജ്ഞയും വെറുപ്പും വളര്‍ത്തിയിരുന്നു. പക്ഷെ അതൊന്നും അവനെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നില്ല. മറ്റുള്ളവരുടെ മോശം പെരുമാറ്റം തന്നെ ബാധിക്കാതിരിക്കാന്‍ അവന്‍ ശീലിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ മനസിനെ വികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ അവന്‍ പരിശീലിച്ചതിനാല്‍ കരച്ചിലോ ദുഖമോ മനസ്സലിവോ സ്നേഹമോ ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ആകെക്കൂടി അവന്‍ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നത് രുക്മിണിയെ മാത്രമാണ്. പിന്നെ, ഈ അടുത്തിടെ മറ്റൊരാളുമായും അവന്‍ സൌഹൃദത്തില്‍ ആയിരുന്നു; അവന്റെ വീട്ടില്‍ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അപ്പുറത്ത് ഒരു ആശ്രമത്തിലെ അന്തേവാസി ആയിരുന്ന  ഫാദര്‍ ഗീവര്‍ഗീസ് എന്ന സന്യാസിയായ  ക്രിസ്ത്യന്‍ പുരോഹിതന്‍ ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.