free stats

കല്യാണി 2 20

കല്യാണി 2

മരത്തില്‍ തൂങ്ങിക്കിടക്കുന്ന മകളെ നോക്കി മണ്ണില്‍ മുഖം അമര്‍ത്തി ദേവകി അലമുറയിട്ടു.

“എന്റെ പൊന്നുമോളെ..എന്തിനാടീ നീയീ കടുംകൈ ചെയ്തത്? എനിക്കിനി ആരുണ്ടെന്റെ ദൈവമോ….അയ്യോ..ഞാനിനി എന്തിനാ ഭഗവാനെ ജീവിക്കുന്നത്..ആര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കണം..എന്റെ തങ്കക്കുടം എന്നെ വിട്ടുപോയല്ലോ..അയ്യയ്യോ എനിക്ക് വയ്യേ…”

അവര്‍ മാറത്തടിച്ച് അസഹ്യമായ മനോവേദനയോടെ ഉറക്കെ നിലവിളിച്ചു. ആ ഗ്രാമത്തിലെ മൊത്തം ജനങ്ങളും പനയന്നൂര്‍ തറവാടിനോട് ചേര്‍ന്നുള്ള ദേവകിയുടെ വീട്ടുവളപ്പില്‍ കല്യാണി തൂങ്ങിമരിച്ച മരത്തിന്റെ ചുറ്റുമായി തടിച്ചു കൂടിയിരുന്നു.

“ഹയ്യോ കഷ്ടം..ആ തള്ള ഇതെങ്ങനെ സഹിക്കും? ഭര്‍ത്താവ് ഇട്ടിട്ടു പോയ അവര്‍ക്ക് ആ കൊച്ചു മാത്രമായിരുന്നു ഒരു സമാധാനം..എന്ത് തങ്കക്കുടം പോലിരുന്ന കോച്ചാ..എന്തിനാ ദൈവമേ ഇവള്‍ ചെറു പ്രായത്തില്‍ ഈ കടുംകൈ ചെയ്തത്?” ഒരു കാരണവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.

“ആര്‍ക്കറിയാം ചേട്ടാ..പെണ്ണ് വല്ല പ്രേമത്തിലോ മറ്റോ പെട്ട് കാണും. ആരു കണ്ടാലും കൊതിച്ചു പോകുന്ന സുന്ദരി അല്ലാരുന്നോ..ഏതെങ്കിലും മനുഷ്യത്വമില്ലാത്തവന്‍ അവളെ ചതിച്ചു കാണും….” മറ്റൊരാള്‍ പറഞ്ഞു.

“അവള്‍ അങ്ങനെ പ്രേമിക്കാന്‍ ഒന്നും നടക്കുന്ന കൊച്ചായിരുന്നില്ല..കാണാന്‍ അല്പം മെന ഉണ്ടെന്നു കരുതി ഇല്ലാക്കഥ പറഞ്ഞുണ്ടാക്കല്ലേ” വേറൊരാള്‍ അയാള്‍ പറഞ്ഞത് ഇഷ്ടപ്പെടാതെ പറഞ്ഞു.

“തന്ത ഉപേക്ഷിച്ചു പോയ ആ കൊച്ചിനെ അവള് പാടുപെട്ടു പോന്നുപോലാ വളര്‍ത്തിയത്..ഇനി അവള്‍ക്ക് ആരുണ്ട്..” മറ്റൊരാള്‍ ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.

“ങാ പിള്ളമാരു വരുന്നുണ്ട്..ഈ കൊച്ച് അവര്‍ക്കും സ്വന്തം മോളെപ്പോലെ ആയിരുന്നില്യോ….അവിടുത്തെ പിള്ളേരുടെ കൂടെ കളിച്ചു വളര്‍ന്ന പെണ്ണല്യോ  അവള്..” ഒരു പ്രായമായ സ്ത്രീ പിന്നിലേക്ക് നോക്കി പറഞ്ഞു.

ബലരാമനും അനുജന്മാരും സംഭവസ്ഥലത്തേക്ക് വന്നു.

“എല്ലാരും ഒന്ന് മാറി നില്‍ക്ക്..പോലീസ് എത്തിയിട്ടുണ്ട്…”

കൂടി നിന്ന ആളുകളോട് ബാലാരാമന്‍ പറഞ്ഞു. അമ്പതിന് മേല്‍ പ്രായമുള്ള ബലരാമന്‍ പിള്ള പനയന്നൂര്‍ തറവാട്ടിലെ ഇപ്പോഴത്തെ കാരണവര്‍ ആണ്. മരിച്ചുപോയ പത്മനാഭന്‍ പിള്ളയുടെ മൂത്ത മകന്‍. അഞ്ചേമുക്കാല്‍ അടി ഉയരവും വെളുത്ത നിറവും നല്ല തലയെടുപ്പുമുള്ള പിള്ളയ്ക്ക് കരുത്തുറ്റ ശരീരമാണ്. മുണ്ടും തോളില്‍ ഒരു നേരിയതും ധരിച്ചിരുന്ന അയാളുടെ കഴുത്തില്‍ ചെറിയ ഒരു ചങ്ങലയുടെ വലിപ്പമുള്ള സ്വര്‍ണ്ണമാല വെട്ടിത്തിളങ്ങി. മുടി കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട് എങ്കിലും മുഖത്തിന്റെ ഭംഗിയും പൌരുഷവും അത് തെല്ലും കുറച്ചിരുന്നില്ല. പിള്ളയും അനുജന്മാരും ദേവകിയുടെ അടുത്തെത്തി.

Updated: February 28, 2017 — 6:09 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.