free stats

കാലം മായ്ക്കാത്ത ഓർമ്മകൾ 2 9

കാലം മായ്ക്കാത്ത ഓർമ്മകൾ 2

ആദ്യഭാഗത്തിന്റെ തുടർച്ച……

അവൻ നടന്ന വഴികൾ അവനുതന്നെ അറിയുമായിരുന്നില്ല. ഒടുവിൽ അവൻ ഒരു ചെറിയ വെളിച്ചം കണ്ടെത്തി. ഏതോ വീട്ടിൽ നിന്നും വരുന്ന പഴയ incandescent ബൾബിന്റെ വെളിച്ചം ആണെന്ന് അവൻ കരുതി അത് ലക്ഷ്യമാക്കി അവൻ നടന്നു.ഒരു ചെറിയ തകടത്തിൽ കൂടിയാണ് അവൻ നടക്കുന്നത് എന്ന് അവനു തോന്നി.അവൻ വേഗത്തിൽ ആ വെളിച്ചം കണ്ട സ്ഥലത്തേക്ക് നടന്നു. ഒടുവിൽ അവൻ ആ വെളിച്ചത്തിന് വളരെ അടുത്തെത്തി. പെട്ടെന്ന് ഒരു ടോർച് ലൈറ്റ് അവനു നേരെ വരുന്നത് അവൻ കണ്ടു. തന്റെ കയ്യിലുള്ള മൊബൈലിന്റെ വെളിച്ചം തന്റെ അടുത്തേക്ക് അയാളെ നയിക്കും എന്ന് മനസ്സിലാക്കിയ അവൻ പെട്ടെന്ന് തന്നെ തന്റെ കയ്യിലുള്ള മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓഫ് ചെയ്തു. ആ ടോർച് ലൈറ്റ് ചുറ്റും ആർക്കോ വേണ്ടി പരത്തുന്നത് അവൻ കണ്ടു. ഇയാൾ ആരാണെന്നും താൻ തേടി വന്ന വെളിച്ചം എന്താണെന്നും മനസ്സിലാക്കാനായി അവൻ സുരക്ഷിമായ ഒരു സ്ഥലത്തേക്ക് ഇരുന്നു.

ടോർച് ലൈറ്റിന്റെ ഉടമയെ അവൻ വ്യക്തമായി നോക്കി. അയാളുടെ വസ്ത്രം ഒരു പോലീസ് യൂണിഫോം ആണെന്ന് അവന്ന് തോന്നി. അവൻ ഒന്നു കൂടി അവൻ അയാളെ നോക്കി അതെ അയാൾ ഒരു ഫോറസ്റ്റ് ഗാർഡ് ആണ്. അവൻ ആ കെട്ടിടത്തിലേക്ക് നോക്കി അതെ അത് കാട്ടിലെ ഫോറസ്റ്റ് ടെന്റാണ്. അവൻ പതുക്കെ അവിടെ നിന്നും മാറി. ഇനി എങ്ങോട്ടെന്നില്ലാതെ നടന്നു. അപ്പോൾ നേരം ഏകദേശം വെളുത്ത് തുടങ്ങിയിരുന്നു. പെട്ടെന്ന് അവന്റെ ചെവികളെ ഭക്തിസാദ്രമാക്കികൊണ്ട് അമ്പലത്തിൽ നിന്നും പ്രഭാത കീർത്തനം കേൾക്കാൻ ആരംഭിച്ചു. അവന് ആ അമ്പലം അറിയാമായിരുന്നു. അവിടെ ചെന്നാൽ ഈ കാട്ടിൽ നിന്നും രക്ഷപെടാം എന്ന് തിരിച്ചറിഞ്ഞ അവൻ പാട്ട് കേട്ട ദിശയിലേക്ക് നടക്കാൻ ആരംഭിച്ചു. അവന്റെ നടത്തത്തിന്റെ ശബ്ദം കൊണ്ടാണെന്ന് തോന്നുന്നു ഏതോ ജീവികൾ കാട്ടിനിടയിലൂടെ പേടിച്ച് ഒടുന്നുണ്ടായിരുന്നു. ഇത് അവനിലും ഭയം ഉണ്ടാക്കി അവന്റെ നടത്തത്തിന്റെ കൂടി. അവൻ ഒടുവിൽ അമ്പലത്തിന്റെ അടുത്തുള്ള ചെറിയ റോഡിൽ എത്തി. അവൻ പതിയെ ഒരു ചെറിയ പൊന്തക്കാട്ടിൽ ഒളിച്ചു. ആരെങ്കിലും തന്നെ കണ്ടു തിരിച്ചയുന്നതിനെ അവൻ ഭയന്നു. ഏതായാലും ഇപ്പോൾ പോകുന്നത് പന്തിയല്ലെന്ന് അവന് തോന്നി. രാത്രി പുറത്തിറങ്ങി ഏതെങ്കിലും ബസിൽ കയറി നാടുവിടാൻ അവൻ തീരുമാനിച്ചു. അവൻ നേരം ഇരുട്ടാനായി കാത്തിരുന്നു. ഒടുവിൽ രാത്രി 8 മണിയോടെ അവൻ അവിടെ നിന്നും നടക്കാൻ ആരംഭിച്ചു. നല്ല ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. അവൻ നടന്ന് നടന്ന് ജംക്ഷൻ എത്തിയപ്പോൾ നേരം 10 മാണി ആയിരുന്നു. നേരെ വന്നാൽ ആരെങ്കിലും കാണുമെന്ന് കരുതി അവൻ പുരയിടങ്ങൾ കയറി വന്നത് കൊണ്ടാണ് ഇത്രയും വൈകിയത്. ലാസ്റ്റ് ബസും പോയിരുന്നു. ഇവിടെ നിന്നാൽ ആരെങ്കിലും കാണുമെന്ന് കരുതി അവൻ അടുത്തുള്ള പട്ടണത്തിലേക്ക് നടക്കാൻ തീരുമാനിച്ചു. ഏകദേശം 15 കിലോമീറ്റർ ഉണ്ട് പട്ടണത്തിൽ എത്താൻ. അവൻ പതിയെ നടക്കാൻ ആരംഭിച്ചു. ഏകദേശം 2 മണിയോടെ അവൻ പട്ടണത്തിൽ എത്തി. 3 മണിക്ക് വടക്കോട്ട് ഒരു ട്രെയിൻ ഉണ്ടെന്ന് അവന് അറിയാമായിരുന്നു. അവൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവന് നന്നായി വിശക്കുന്നുണ്ടായിരുന്നു.എന്തെങ്കിലും കഴിച്ചിട്ട് നേരത്തോട് നേരം കഴിഞ്ഞിരിക്കുന്നു. അവൻ കൗണ്ടറിൽ നിന്നും ഒരു എറണാകുളം ടിക്കറ്റ് വാങ്ങി. ഇനി അവന്റെ കയ്യിൽ തുച്ഛമായ പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അവിടെയുള്ള കടയിൽ നിന്നും ഒരു ചായയും വടയും വാങ്ങി കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു.രാത്രിയായതിനാൽ ട്രെയിനിൽ അൽ വളരെ കുറവായിരുന്നു. അവൻ ഒരു വലിയ സീറ്റിന്റെ വിൻഡോകാടുത്തായി ഇരുന്നു. അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവൻ പതിയെ മയങ്ങി. ചായ കാപ്പി എന്ന് വിളിച്ചുകൂവുന്ന കച്ചവടക്കാരുടെ ശബ്ദം കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. നേരം 6 മണി കഴിഞ്ഞിരുന്നു. താൻ വീട് വിട്ടിറങ്ങിയിട്ടു ഒരു ദിവസം കഴിഞ്ഞു…(തുടരും)

Updated: February 4, 2017 — 11:49 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.