ജിജോപ്പചരിതം ഏഴാംദിവസം 3
part 1 click here | Part 2 click here
സുഭദ്രതമ്പുരാട്ടി നാട്ടിൽ ചർച്ചാവിഷയം ആകുന്നത് ഞങ്ങളുടെ ചെറുപ്പകാലത്താണ്.
നാട്ടിൽ വലിയ കോലാഹലം തന്നെയായിരുന്നു അന്ന്. തമ്പുരാട്ടിയേയും മക്കളേയും നാടുകടത്തണം എന്ന് മുറവിളികൂട്ടി സവർണ്ണമേധാവികൾ ഒരുപാട് ഉറഞ്ഞ് തുള്ളിയതാണ്.
അന്നത്തെ കരയോഗം പ്രസിഡണ്ട് വിവരമുള്ള ഒരു ചെറുപ്പക്കാരനായത് കൊണ്ട് മാത്രമാണ് ആ തീപ്പൊരി ഒരു കാട്ടുതീയായി പടരാതിരുന്നത്….!
ഞങ്ങളേക്കാൾ അഞ്ചുവയസ്സിന് ഇളയതാണ് ശ്രീലക്ഷ്മി. അതിലും രണ്ട് വയസ്സ് ഇളയ ശ്രീജിത്ത് എന്നിവരാണ് തമ്പുരാട്ടിയുടെ മക്കൾ.
ക്ഷയിച്ച് നാമാവശേഷമായ കോവിലകങ്ങളുടെ പ്രതിരൂപങ്ങളായി പട്ടിണിക്കോലങ്ങളായ മെലിഞ്ഞുണങ്ങിയ ഒരു മൂന്നാംക്ളാസുകാരിയും അവളുടെ കൈപിടിച്ച് നാലു കിലോമീറ്റർ നടന്നെത്തുന്ന ഒന്നാം ക്ളാസുകാരനും ഒരു നൊമ്പരമായി നല്ല മിഴിവോടെ ഇന്നും മനസ്സിലുണ്ട്…!
ഞങ്ങൾ അന്ന് എട്ടിൽ പഠിയ്കുന്ന സമയം. കുഴിയിലാണ്ടതെങ്കിലും രാജരക്തത്തിന്റെ ഐശര്യവും തിളക്കവുമുള്ള കണ്ണുകളുമായി തളർന്ന് നടന്ന് വരുന്ന വെളുത്ത സുന്ദരിയായ ശ്രീലക്ഷ്മിയുടെ കുഞ്ഞനിയന്റെ വിരലിൽ പിടിച്ച് കൊണ്ടുള്ള ആ വരവ്… അതൊരിയ്കലും മനസ്സിൽ നിന്ന് മായില്ല..!
ഒരു വെള്ളിയാഴ്ച അസംബ്ളിയ്ക് പെൺകുട്ടികളുടെ ഭാഗത്ത് മുൻവശത്ത് ഒരു കുട്ടി തളർന്ന് വീണു…
പ്യൂൺ തോമാചേട്ടൻ കോരിയെടുത്ത് കൊണ്ടുപോയി ഓഫീസിൽ കിടത്തിയത് ശ്രീലക്ഷമിയെ ആയിരുന്നു…!
അന്ന് ആ കുരുന്ന് തളർന്ന് വീണത് തലേന്ന് ഉച്ചയ്ക് സ്കൂളിൽ നിന്ന് ലഭിച്ച ഉച്ചക്കഞ്ഞിയായിരുന്നു ആകെ ഉള്ളിൽ ഉള്ള ഭക്ഷണം.. ആ പട്ടിണിയിൽ കിലോമീറ്ററുകൾ ഒള്ള നടപ്പും അസംബ്ളിയ്ക് നിന്നുള്ള വെയിലുകൊള്ളിച്ചയും മൂലമായിരുന്നെന്ന് വളരെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ അറിഞ്ഞത്..!
ഒരു നേരത്തെ കഞ്ഞി പ്രതീക്ഷിച്ചാണ് സത്യത്തിൽ അവർ സ്കൂളിൽ ഇത്രയും ദൂരം നടന്ന് വന്നുകൊണ്ടിരുന്നത് തന്നെ…!