free stats

ചെല്ലപ്പുണ്ട 1 44

ചെല്ലപ്പുണ്ട

അദ്ധ്യായം – 1

അഥിതിയും സമൂഹവും… 



“ട്ടപ്പോ…. പടക്ക്… ടമാർ… പ്ഡേയ്…… ” രാത്രിയിൽ ശക്തമായ ഇടിമുഴക്കം കേട്ട് അഥിതി ഞെട്ടി കണ്ണ് തുറന്നു… ആദ്യമായാണ് ഇത്രയും ശക്തമായ ഇടിയിലും മിന്നലിലും അപ്പയുടെയും അമ്മയുടെയും അടുക്കൽ നിന്നും മാറി കിടക്കുന്നത്…

മൈസൂരിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സുഹൃത്തായ സംഗീതയുടെ അടുത്തു കിടക്കുവാണ് അഥിതി… സാധാരണ അഥിതി ഉറങ്ങിയാൽ പിന്നെ ഉണരാറില്ല… ഇന്നിതാ എട്ടു മണിക്ക് ഉറങ്ങാൻ കിടന്നതാണ് ഇടയ്ക്കു ഉണർന്നിരിക്കുന്നു…

“ഇന്നു ഞാൻ ഇടക്കുണർന്നെങ്കിൽ എന്നോട് പറയാൻ കർത്താവിനു എന്തോ ഉണ്ട്…. “- അമിത വിശ്വാസിയായ അഥിതി ചിന്തിച്ചു…

അഥിതിയുടെ വിശ്വാസവും വാദവും -“എല്ലാം ദൈവമാണ് ചെയ്യുന്നത് മനുഷ്യന് ഒരു പങ്കും ഇല്ല “എന്നാണ്.., “അത് ശെരിയല്ലേ… ?” എന്ന് ചുരുക്കം ചിലരെങ്കിലും ചോദിക്കാം….

ശെരിയല്ല എന്ന് തന്നെ പറയേണ്ടി വരും… കാരണം.., ദൈവത്തിന്റെ നിശ്ചയം നടക്കുന്നു.. എന്നാലും മനുഷ്യന്റെ കടമ അവനാണ് നിർവഹിക്കേണ്ടത്… തെറ്റും ശെരിയും ദൈവം തന്നെ പറയുന്നു.. അതിൽ ഇഷ്ടപെടുന്ന വഴി തിരഞ്ഞെടുക്കാനും ദൈവം പറയുന്നു.. ഏതു വഴി മനുഷ്യൻ തിരഞ്ഞെടുത്തലും ദൈവത്തിനു ഒരു പ്രശ്നവുമില്ല.. നല്ലത് ചിന്തിച്ചു നല്ല വഴി തിരഞ്ഞെടുക്കാൻ ദൈവം മനുഷ്യന് ചിന്താശേഷി നൽകി… പക്ഷേ അഥിതിയുടെ നിലപാട് പാടെ മാറ്റമാണ്…

പരീക്ഷക്കു പഠിക്കാതെ പോയിട്ട് പരീക്ഷയിൽ തോറ്റാൽ അത് ദൈവം തോല്പിച്ചതാണ്… ആരുടെയെങ്കിലും പേഴ്‌സ് മോഷ്ടിച്ചാൽ അത് ദൈവം എടുത്തതാണ്… അങ്ങനെയൊക്കെയാണു അവളുടെ വിശ്വാസങ്ങൾ.. എന്ത്‌ കാര്യത്തിലും അവൾ ദൈവത്തിനെ കൊണ്ട് ചേർക്കും… കർത്താവിനോടുള്ള അവളുടെ സ്നേഹം അങ്ങനെ പ്രകടിപ്പിക്കാനേ അവൾക്കറിയുള്ളൂ….

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.