free stats

ചന്ദിത്തലച്ചി 13

രാഘവൻ : അവൾക്ക് സ്വത്തു കുറവാണന്നു.. പക്ഷേ എനിക്ക് അവളെ വേണം…

ഞാൻ : വിളിച്ചോണ്ട് വന്നാലോ… നിനക്ക് ധൈര്യം ഉണ്ടോ… ?

രാഘവൻ : അത് ആ കിളവൻ ആദ്യമേ പറഞ്ഞു, വിളിച്ചോണ്ട് വരാനാണ് ഭാവം എങ്കിൽ എനിക്ക് അവിടെ ഒരു സ്ഥാനവും ഇല്ലാന്ന്…

ഞാൻ : തന്റെ അച്ഛനായിപ്പോയി…, അല്ലേൽ അങ്ങ് തട്ടാമായിരുന്നു..

രാഘവൻ : (വിശ്വാസം വാരത്തെ പോലെ എന്നെ നോക്കിക്കൊണ്ട് ) താൻ ശെരിക്കും പറഞ്ഞതാണോ…

ഞാൻ അതേടാ…, അച്ഛനായിപ്പോയില്ലേ.., ഇനി എന്ത്‌ ചെയ്യാൻ… ?

എന്റെ ഇരു തോളിലുമായി പിടിച്ചുക്കൊണ്ട് അവൻ എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു : ടാ.. എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണ്…, അവളെ ഞാൻ മരണംവരെ വിട്ടുകളയേമില്ല.., ഈ കുറുന്തിമഠവും അവളും എനിക്ക് ഒരുപോലെ വേണം… അത് പോലെ നീ നേരത്തെ പറഞ്ഞ കാര്യം നടക്കുന്നു എങ്കിൽ നീയാണ് എന്റെ വലം കൈ…

ഞാൻ : അപ്പോൾ അച്ഛനെ കൊല്ലണോ… (വിശ്വാസം വാരതെ ഞാൻ നോക്കി )

രാഘവൻ : അതെ പറ്റുമോ…

ഞാൻ : ഇന്നേക്ക് മൂന്നാം നാൾ നിനക്ക് ഞാൻ ആ ശല്യം ഒഴിവാക്കിത്തരാം…

അവനോടു വാക്ക് പറഞ്ഞത് കൊണ്ട് പല വഴികൾ നോക്കി.. ഒരുദിവസം പറമ്പിൽ നോക്കിയപ്പോൾ രാഘവന്റെ അച്ഛൻ പറമ്പിൽ നിൽക്കുന്നു… ഞാൻ അദ്ദേഹത്തോട് പോയി രാഘവന്റെ കാര്യം സംസാരിച്ചു.., ഞാൻ അയാളുടെ പ്രീതിപറ്റാനായി രാഘവനെ കുറ്റം പറഞ്ഞു… അതിൽ വീണ അയാൾ അത് ഏറ്റുപിടിച്ചുക്കൊണ്ട് എന്റെ കൂടെ പറമ്പിലൂടെ നടന്നു…

പറമ്പിന്റെ ഉള്ളിൽ ഒരു പൊട്ടക്കുളമുണ്ട്… അതിനടുത്തേക്ക് ഞാൻ അയാളെ കൊണ്ട് പോയി…, സംസാരത്തിൽ മാത്രം ശ്രെദ്ധിച്ച അയാൾക്ക് എന്റെ ഉദ്ദേശം മനസ്സിലായില്ല…

ഞാൻ അയാളുടെ നെഞ്ചിലേക്ക്‌ ആഞ്ഞു ചവിട്ടി.. പെട്ടെന്നുള്ള ആക്രമണം അയാൾ അറിഞ്ഞില്ല… തറയിലേക്ക്‌ മലർന്നടിച്ച് വീണ അയാൾ ശ്വാസം എടുക്കാൻ പാട് പെടുന്നത് ഞാൻ കണ്ടു…

Updated: February 22, 2017 — 11:28 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.