free stats

ചന്ദിത്തലച്ചി 13

“വിൽസ് ഉണ്ടോ… “- അയാൾ ചോദിച്ചു…ഇത് കേട്ടതും ചായക്കടയുടെ തൊട്ടടുത്തുള്ള കടയിൽ നിന്നും ഒരു പാക്കറ്റ് വിൽസ് എടുത്തു ചിമ്പു അയാൾക്ക് നീട്ടി…

അഞ്ഞൂറിന്റെ ഒരു നോട്ട് അയാൾ എടുത്തു ചിമ്പുവിന് നേരെ നീട്ടി…, തല ചൊറിഞ്ഞു കൊണ്ട് ചിമ്പു പറഞ്ഞു…. -“ചില്ലറ ഇല്ല ഏമാനേ… ”

ഇളിച്ചു കൊണ്ട് നിൽക്കുന്ന ചിമ്പുവിനോട് അയാൾ പറഞ്ഞു.. -“വെച്ചോ… ” വിൽസും വാങ്ങി ആ ആജാന ബാഹു കാറിൽ കയറി കുറുന്തി മഠം ലക്ഷ്യമാക്കി നീങ്ങി…

വെട്ടി തിളങ്ങുന്ന പുതിയ അഞ്ഞൂറിന്റെ നോട്ട് കണ്ട്‌ ചിമ്പുവാശാന്റെ കണ്ണ് വിടർന്നു…

” എന്തൊരു ശരീരമാണ് ആ ചെറുക്കന്…”-ചിമ്പുവിന്റെ സഹായി ദിവകരാൻ പറഞ്ഞു…

“കുറുന്തി മഠത്തിൽ എന്തായാലും പുതിയതാ… “-ചിമ്പു പറഞ്ഞു… “വല്ല ബന്ധുക്കളുമാവും… “- ദിവകരാൻ പറഞ്ഞു…

“ആർക്കറിയാം… “- ചിമ്പു ആത്മഗതം പറഞ്ഞു….

കൊച്ചിയിൽ നിന്നും ഇരുന്നൂറ് കിലോമീറ്റർ മാറി വടക്ക് കിഴക്ക് ദിശയിലാണ് കത്തോലം ഗ്രാമം സ്ഥിതി ചെയ്യുന്നത്… മനംകവരുന്ന പ്രകൃതി ഭംഗിയുള്ള ഒരു മലഞ്ചരിവാണ് കത്തോലം….

ഈ കാലഘട്ടത്തിൾ ഗ്രാമീണതയുടെ ഓജസും തേജസും പൂർണ്ണമായും കത്തോലത്തിൽ നിലനിൽക്കുന്നു. കുറുന്തിമഠമാണ് ഇതിന് കാരണം എന്ന് തന്നെ പറയാം…,

സ്വാതന്ത്ര്യസമരങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ഒരു കുടുംബമാണ് കുറുന്തിമഠം. അവിടുന്നുള്ള ഒരു തീരുമാനം കത്തോലം മുഴുവൻ അനുസരിക്കും…

നൂറേക്കർ ചുറ്റളവിൽ കത്തോലം വിശാലമായി പരന്നുകിടക്കുന്നു…,അതിന്റെ കാതലായ ഇരുപതേക്കറും കുറുന്തിമഠത്തിന്റെതാണ്…, കത്തോലത്തിന്റെ തെക്ക് ഭാഗവും കിഴക്ക് ഭാഗവും മലനിരകളും, അതിനപ്പുറം വനവുമാണ്…,

കത്തോലത്തിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഒരു കോളേജ് ഉണ്ട്.., കത്തോലത്തിനെ പുറംലോകത്തേക്ക് കൊണ്ട് പോകുന്നത് ഈ കോളേജ് ആണ്…

കേരളത്തിന്റെ പല പ്രദേശങ്ങളിൽ നിന്നും ഒരുപാട് കുട്ടികൾ ഇവിടെ പഠിക്കാനായി വരുന്നുണ്ട്…, ഗവണ്മെന്റും മാനേജ്‌മെന്റും ചേർന്നാണ് ഈ കോളേജ് നടത്തുന്നത്… ഈ കോളേജ് ഒഴിച്ചാൽ ബാക്കി എല്ലാം തികഞ്ഞ ഒരു ഗ്രാമം തന്നെയാണ് കത്തോലം…

ശാന്തവും സമധാനവും ആയിട്ടുള്ള കത്തോലത്തിന്റെ രൂപരേഖ ഇതാണ്…

പക്ഷേ കത്തോലത്തിന്റെ പ്രശ്നങ്ങൾ അറിയണമെങ്കിൽ കുറുന്തിമഠത്തിനെ കുറിച്ച് വ്യക്തമായി അറിയണം…

കറുത്ത സ്കോട കുറുന്തിമഠത്തിന്റെ ഗേറ്റിന് മുന്നിൽ വന്നു ഹോൺ അടിച്ചു.. കാര്യസ്ഥൻ മനോഹരൻ ഓടി വന്നു ഗേറ്റ് തുറന്നു.., കാർ അകത്തേക്ക് കയറി…

“ആരാ മനസ്സിലായില്ല.. “- കാറിൽ നിന്നും ഇറങ്ങുന്ന ചെറുപ്പക്കാരനെ നോക്കി മനോഹരൻ ചോദിച്ചു…

” ഞാൻ പ്രഭു.., രാഘവൻ ചേട്ടന് അറിയാം.., ഞാൻ ചേട്ടന്റെ ഭാര്യയെ കാണാൻ വന്നതാ… “- മനോഹരനെ നോക്കി പ്രഭു പറഞ്ഞു…

മനോഹരൻ : രാഘവേട്ടൻ എവിടെയാ…, സുമിത്രാമ്മയെ എന്തിനാ കാണുന്നെ… ?

പ്രഭു : ചേച്ചിയെ കൂട്ടിക്കൊണ്ട് ചെല്ലാൻ എന്നെ വിട്ടതാ..

മനോഹരൻ : എവിടേക്ക്… ?

Updated: February 22, 2017 — 11:28 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.