free stats

ജിജോപ്പചരിതം ഏഴാംദിവസം 5

ജിജോപ്പചരിതം ഏഴാംദിവസം

“എടീ ചിന്നമ്മേ… വന്ന് കുളിച്ചേടീ….”

“എന്നെ ചിന്നമ്മോന്നും കിന്നമ്മോന്നുവൊന്നും വിച്ചണ്ട.. അതെന്റഛ മാത്രം വിച്ചാമതി…”

“ആഹാ… വിളിച്ചാ നീ എന്ത് ചെയ്യുമെടീ…”

“പോടീ വിനീതേന്നും വിച്ചും ഉവ്വാവൊള്ള കാലേ പിച്ചുവേം ചെയ്യും!”

“അച്ചേ…ദേ ഈ പെണ്ണുപറയുന്നെ കേട്ടോ..? അതെങ്ങനാ കൊഞ്ചിച്ച് വഷളാക്കി വെച്ചേക്കുവല്ലേ…!”

വിനീതയുടെ ദേഷ്യസ്വരം ഉച്ചത്തിൽ ഉയർന്നു. ഞാൻ മിണ്ടാതെ കണ്ണടച്ച് കട്ടിലിൽ കിടന്നു. അമ്മയും മോളും തമ്മിലുള്ള കടിപിടിയിൽ നമുക്കെന്ത് കാര്യം!

“അച്ചേ…ദേ അവളെ ഒരുടുപ്പെടുത്ത് ഇടീപ്പിച്ച് കൊടുത്തേ…”

വിനീതയുടെ ശബ്ദം എത്തും മുന്നേ ഷഡ്ഡിയുമിട്ട് കൈയും വിരിച്ച് പിടിച്ച് ഓടിവന്ന് മോൾ എന്റെ മീതേ കയറി എന്റെ മാറിൽ പറ്റിച്ചേർന്ന് കിടന്നു. ഞാൻ മോളുമായി എണീറ്റ് അലമാര തുറന്നു.

“ആ റെഡ്…”

എന്റെ എളിയിലിരുന്ന ചിന്നമ്മ കുഞ്ഞുവിരൽ അലമാരയിലേയ്ക് ചൂണ്ടി.
വിനീതയാണ് ഉടുപ്പിടീപ്പീരെങ്കിൽ അടുത്ത അങ്കം അതിനായിരിക്കും രണ്ടും കൂടി..! ഞാൻ മോളെ കട്ടിലിൽ നിർത്തി ഉടുപ്പിടുവിച്ച് താഴെയിറക്കി നിർത്തി.

“മോൻ ചെന്ന് സുജാമ്മച്ചിയോട് പറ തല ചീവിത്തരാൻ…”

അവൾ തലകുലുക്കി അമ്മയുടെ അടുത്തേയ്കോടി… രാത്രി ചൂടായതിനാൽ ദേഹം കഴുകിച്ചതേയുള്ളു കുളി നേരത്തേ കഴിഞ്ഞതാണ്.

“അച്ചേ…. എന്റെയാ നൈറ്റി ഒന്നെടുത്തു തരുവോ….?”

വീണ്ടും കുളിമുറിയിൽ നിന്നും വിനീതയുടെ ശബ്ദമുയർന്നു.

ഞാൻ ചെന്ന് കട്ടിലിൽ മടക്കി വെച്ചിരുന്ന ക്രീം നൈറ്റിയും പാവാടയും എടുത്ത് ചെന്ന് കുളിമുറിയുടെ കതകിൽ തള്ളി.. അത് അകത്തുനിന്നും കുറ്റിയിട്ടിരുന്നു!
കതക് കുറ്റിയെടുത്ത് അൽപം തുറന്ന വിടവിലൂടെ ഞാൻ അകത്തേയ്ക് കയറി.. ഞങ്ങളുടെ മുറിയിലെ ബാത്ത് റൂം വിനീതയ്കുവേണ്ടി പരസഹായമില്ലാതെ ഇരുന്നുകൊണ്ട് തന്നെ കുളിയ്കാനും പിടിച്ച് എണീൽക്കാനും ഒക്കെ പറ്റിയ രീതിയിൽ കല്യാണത്തിന് മുൻപ് തന്നെ ക്രമീകരിച്ചിരുന്നു.

Updated: February 6, 2017 — 7:08 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.