free stats

ജിജോപ്പചരിതം ഏഴാംദിവസം 2 4

ജിജോപ്പചരിതം ഏഴാംദിവസം 2

part 1 click here

രാവിലെ ജിജോപ്പനാണ് വണ്ടി എടുത്തത്. പതിവില്ലാത്ത നേരത്ത് ജിജോയെ കണ്ടതും വിനീതയ്ക് സംശയമായി….

“എന്താടാ ജിജോപ്പാ പതിവില്ലാതെ വെളുപ്പാൻകാലത്ത്..? രണ്ടുംകൂടി എന്താ ഞാനറിയാത്ത ഒരു ചുറ്റിക്കളി..?”

വിനീത മോളെ ഗർഭിണിയായിരിക്കുന്ന സമയമാണ്..!

“കൊരങ്ങ് മത്തങ്ങായും കൊണ്ട് നടക്കുംപോലെ നടന്ന് അവടൊരു ചോദ്യം കേട്ടില്ലേ…! എടീ നല്ല ഭർത്താക്കന്മാർ ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ വേറേ പെണ്ണുങ്ങളെ തപ്പിപ്പോകും! ഈ മൊണ്ണേ അതിനും കൊള്ളില്ല! നല്ലൊന്നാം തരം ഒരു പയ്യനാരുന്നു… കഷ്ടം! പറഞ്ഞിട്ടു വല്ല കാര്യോമുണ്ടോ..? അച്ചിക്കോന്തൻ അച്ചിക്കോന്തൻ എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളാരുന്നു അതിപ്പം മാറി..,!”

“എന്റെ പൊന്നോ…. എവിടാന്നാ പൊക്കോ! ഞാനൊന്നും പറയുന്നില്ലേ!”

വിനീത തോറ്റുപിൻവാങ്ങി!
വിനീതയെ ഓഫീസിൽ വിട്ട് എന്നെയും കൊണ്ടുചെന്ന് ഇറക്കിയിട്ട് ജിജോപ്പൻ സ്ഥലം വിട്ടു..!

വൈകുന്നേരം വിനീതയുമായാണ് അവൻ തിരികെ വന്നത്. ഓഫീസ് പൂട്ടി വീട്ടിലെത്തി ഞങ്ങളെ ഇറക്കി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്നും പറഞ്ഞ് അവൻ കയറാതെ പോയി.
ഞാൻ കുളിയും കഴിഞ്ഞിരിയ്കുമ്പോൾ കാറിന്റെ ശബ്ദം കേട്ടു.
കാറ് ഷെഡ്ഡിൽ കയറ്റിയിട്ട് ഇറങ്ങിവന്ന അവൻ ചാവി വിനീതയുടെ നേരേ നീട്ടി ശബ്ദം താഴ്തി പറഞ്ഞു:

“സുജയാന്റി കാണാതെ നീ ഒരു കുപ്പി തണുത്ത വെള്ളോം ഒരു ഗ്ളാസൂടെ ആ പുറകുവശത്തേയ്ക് വെച്ചേടീ…”

“പിന്നേ…. നിന്റെ പറച്ചിലു കേട്ടാ അമ്മയ്കറിയില്ലെന്നു തോന്നും!”

ചിരിച്ചുകൊണ്ട് പറഞ്ഞ് വിനീത ഭിത്തിയിൽ പിടിച്ച് അകത്തേയ്ക് നടന്നു…
ജിജോപ്പൻ ശബ്ദമുണ്ടാക്കാതെ പിൻവശത്ത് ചെന്ന് വെള്ളവും ഗ്ളാസും എടുത്ത് വന്ന് ഞങ്ങൾ വഴിയ്ക് താഴെയുള്ള കുളത്തിന്റെ കടവിൽ ഇരുന്നു….
ഇപ്പോൾ ഈ കുളം തുണിയലക്കാൻ മാത്രമേ ഉപയോഗിക്കുന്നുള്ളു. എളിയിൽ തിരുകിയ പൈന്റ് എടുത്ത് പൊട്ടിച്ച് ഗ്ളാസിലൊഴിച്ച് വെള്ളം ചേർത്ത് ഒറ്റവലിയ്ക് ഗ്ളാസ് കാലിയാക്കി ജിജോപ്പൻ പറഞ്ഞു തുടങ്ങി…..

Updated: February 7, 2017 — 12:38 pm

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.