free stats

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും 7

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും

“ഹരിയേട്ടാ…. മുത്തിനെ ഇങ്ങ് പിടിച്ചോണ്ട് വന്നേ….! എണ്ണ തേപ്പിയ്കുന്നതിനിടയിലാ ആ പെണ്ണ് ഓടിയത്..”

നന്ദയുടെ ശബ്ദം ഉയർന്ന് പൊങ്ങി…

വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി കണ്ണടയൂരിയ ഞാൻ എണീറ്റു….

ഞാൻ ഹരിശങ്കർ. വയസ് 35. കൊല്ലം കടയ്കൽ സ്വദേശി. നാട്ടിൽ തന്നെ ഗവ.ഹൈസ്കൂളിലെ ഡ്രോയിംഗ് മാഷാണ്. 32 വയസ്സിൽ എത്തിനിൽക്കുന്ന എന്റെ ഭാര്യ നന്ദ എന്ന സുനന്ദ MA മോഹിനിയാട്ടം ബിരുദധാരിയായ അറിയപ്പെടുന്ന നർത്തകിയും നൃത്താദ്ധ്യാപികയുമാണ്. വീടിനോട് ചേർന്ന് നൃത്തവിദ്ധ്യാലയം നടത്തുന്നുമുണ്ട്.

ഞങ്ങളുടെ ഏകമകൾ മുത്ത് എന്ന് വിളിയ്കുന്ന മൂന്ന് വയസ്സുകാരി ഹരിനന്ദയാണ് എണ്ണ തേയ്പിനിടയിൽ ഓടിയ പുള്ളി….!

അമ്മയെ പറിച്ചുവച്ചത് പോലുള്ള സുന്ദരിക്കുട്ടിയാണ് ഞങ്ങളുടെ പൊന്നോമന മകൾ മുത്ത്…! അമ്മയുടെ മുഖഛായ കുട്ടികൾക്ക് കിട്ടും എന്ന് പറഞ്ഞാലും ഇങ്ങനെ പതിപ്പിച്ച് വച്ചപോലെ വരുമോയെന്ന് എല്ലാവരും അതിശയം കൂറും! ഫൈൻആർട്ട് സ് കോളജിലെ പഠനം കഴിഞ്ഞയുടൻ ജോലി കിട്ടി ആദ്യ നിയമനം ചെറുതുരുത്തിയ്കടുത്ത് ലഭിച്ച ഞാൻ അവിടെ വച്ചാണ് കലാമണ്ധലത്തിൽ MA യ്ക് ചേർന്ന് പഠിയ്കുന്ന നന്ദയെ ആദ്യമായി കണ്ടുമുട്ടുന്നത്. അപ്സരസ്സാണോ എന്ന് ആദ്യ കാഴ്ചയിൽ അമ്പരന്നു പോയ അത്ര സുരസുന്ദരിയായ നന്ദയെ അവളുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഞാൻ സ്വന്തമാക്കിയത്….!

വടക്കൻ കേരളത്തിലാണ് സുനന്ദ ജനിച്ചത്. എട്ടാം വയസ്സുമുതൽ ഇരുപതാം വയസ്സ് വരെ ഡൽഹിയിലാണ് പഠിച്ചതും വളർന്നതുമൊക്കെ.

Updated: February 11, 2017 — 2:08 pm

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.