free stats

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും 4 18

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും 4

ആദ്യ ഭാഗങ്ങള്‍ക്ക് Click here

വീടിന് വാതിൽക്കൽ ഓട്ടോറിക്ഷ നിന്ന ശബ്ദം കേട്ടതും വാതിൽ തുറക്കപ്പെട്ടു….
പണം കൊടുത്ത് ഓട്ടോ മടക്കി അയച്ച ഞാൻ നന്ദയുടെ വീടിന്റെ വരാന്തയിലേക്ക് കയറി…..
യാതൊരു പരിചയവും ഇല്ലാത്തപോലെ വലിഞ്ഞ് മുറുകിയ മുഖത്തോടെ ടീച്ചർ:

“അകത്തോട്ടിരിയ്കാം..”

ഞാൻ ഉള്ളിൽ കയറിയതും കുഷ്യനിട്ട ചൂരൽ സെറ്റിയിലേയ്ക് വിരൽ ചൂണ്ടി ടീച്ചർ:

“ഹരിശങ്കർ ഇരിയ്കൂ….”

വാതിലടച്ച് കുറ്റിയിട്ട ടീച്ചർ എനിക്കെതിരേ വന്നിരുന്നിട്ട് മുഖവരയൊന്നുമില്ലാതെ പറഞ്ഞു:

“എന്റെ മകൾ സുനന്ദയെ ഹരിശങ്കറിന് വിവാഹം ചെയ്തുതരാൻ എനിക്കോ ഞങ്ങൾക്കോ താൽപ്പര്യമില്ല! ദയവായി അവളെയിനി ശല്യപ്പെടുത്തരുത്…!”

ഞാൻ ചിരിച്ചു:

“എന്റെ ടീച്ചറമ്മേ…! അമ്മേടെ മുഖത്തിന് ഈ വരുത്തിവെച്ച ഗൌരവഭാവം ഒട്ടും ചേരുന്നില്ലല്ലോ…! ഇത്ര കടുപ്പത്തിൽ ഒരു തീരുമാനം പറഞ്ഞ അമ്മേടെ ശബ്ദം എന്താമ്മേ ഇടറുന്നത്….?”

കടിച്ച് പിടിച്ചിരുന്ന കപടഗൌരവത്തിന്റെ മുഖം മൂടി പെട്ടന്നഴിഞ്ഞ് വീണ് നിരായുധയായ ടീച്ചറമ്മ പൊട്ടിക്കരഞ്ഞ് പോയി. ഞാൻ ചെന്ന് ഒരു ഗ്ളാസ് വെള്ളമെടുത്ത് കൊടുത്തു…

അത് കുടിച്ചിട്ട് ടീച്ചർ ഒരു കഥ വളരെ ചുരുക്കി പറഞ്ഞിട്ട് ഒരു കാര്യം പറഞ്ഞു….!

തലയിലേയ്ക് ഒരഗ്നിപർവ്വതം ഇടിഞ്ഞ് വീണപോലായി ഞാൻ…!

ആ മച്ചും ചുവരുകളുമെല്ലാം കത്തിജ്വലിയ്കുന്ന കനലുകളായി എന്നെ പൊതിഞ്ഞ പോലെ….!

കാഴ്ചശക്തി വീണ്ടുകിട്ടുമ്പോൾ അലിവും കാരുണ്യവും പൊഴിയുന്ന ശോകമുഖത്തോടെ നീട്ടിയ ഒരു കുപ്പി തണുത്ത വെള്ളവുമായി മുൻപിൽ ടീച്ചറമ്മ…!

Updated: February 20, 2017 — 11:19 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.