free stats

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും 3 8

എന്റെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും 3

ആദ്യ ഭാഗങ്ങള്‍ക്ക് PART-01 | PART-02 ….


25 ആം വയസ്സിൽ സർക്കാർ ജോലി ലഭിച്ചതിന്റെ
ആഹ്ളാദത്തോടെയാണ്
ഞാൻ കൊല്ലത്ത് നിന്ന് തൃശൂർക്ക് ട്രെയിൻ കയറുന്നത്…. ആദ്യ നിയമനം ചെറുതുരുത്തി കലാമണ്ധലത്തിനടുത്താണ് എന്നറിഞ്ഞ 25 കാരനായ ഈ കൊച്ചുകലാകാരന്റെ ആഹ്ളാദം രണ്ടിരട്ടിയായി…

പ്രധാനാദ്യാപകന്റെ മുന്നിൽ പ്രാർത്ഥനയോടെ ഒപ്പ് വച്ച് ചിത്രരചനാ അദ്ധ്യാപകനായി ഔദ്ധ്യോഗിക ജീവിതം ആരംഭിച്ച ഞാൻ പ്യൂൺ ശങ്കരേട്ടനോട് പറഞ്ഞു:

“ശങ്കരേട്ടാ തൽക്കാലം ലോഡ്ജ് വല്ലതും നോക്കാം. പക്ഷേ ഉടൻതന്നെ ഒരു കുഞ്ഞുവീടോ ചായ്പോ നോക്കണം. നമുക്കീ ലോഡ്ജ് വാസമോ ഹോട്ടൽ ഭക്ഷണമോ ഒന്നും പിടിയ്കില്ല!”

“അതിനെന്താ മാഷേ… നമ്മുടെ കൃഷ്ണൻമാഷിന്റെ ഒരു പഴയ കളപ്പുര വെറുതേ കിടപ്പുണ്ട് ദാ ഇപ്പം തന്നെ ചോദിക്കാലോ..”

ശങ്കരേട്ടൻ അപ്പോൾ തന്നെ കൃഷ്ണൻ സാറിനേം കൂട്ടി വന്നു.

“നേരത്തെ കൃഷിയൊക്കെ നല്ലരീതിയിൽ നടന്നപ്പോൾ വിത്തും വളവുമൊക്കെ സൂക്ഷിച്ചതാ. ഇപ്പം വിത്തുമില്ല കൃഷീമില്ല! മാഷവിടെ താമസിച്ചോ..!
മാഷെന്താച്ചാ തന്നാ മതി. ഒന്നും വേണ്ടീട്ടല്ല! പിന്നെ മാഷിന്റെ ഒരു തൃപ്തിയ്ക്…!”

അങ്ങനെ ലോഡ്ജിനെ ആശ്രയിക്കാതെ അന്ന് തന്നെ താമസസ്ഥലവും ശരിയായി…!
മുന്നിൽ കണ്ണെത്താ ദൂരം പച്ചപുതച്ച് കിടക്കുന്ന നെൽപാടവുമായി നല്ല പച്ചവിതാനിച്ച കൊച്ചുതുരുത്തിലെ തെങ്ങിൻ പുരയിടത്തിൽ ഓട് മേഞ്ഞ ഭംഗിയുള്ള കൊച്ചുപുര..! വലിയ വരമ്പിലൂടെ ബൈക്ക് മുറ്റത്തെത്തും. മറ്റ് വാഹനങ്ങൾ വരില്ലെങ്കിലും..!

ഒരു കട്ടിൽ കഷ്ടിച്ചിടാവുന്ന വലുപ്പമുള്ള സമചതുരത്തിലുള്ള രണ്ട് കൊച്ചുമുറികളും വീതികുറഞ്ഞ മൂന്ന് വശത്തുമുള്ള നീളൻ വരാന്തയും! അരഭിത്തിയുള്ള വരാന്തയുടെ നടുവിലൂടെയാണ് പ്രവേശന കവാടം. രണ്ട് കൊച്ച് ചതുരത്തൂണുകളുടെ നടുവിലൂടെ..! തറയും അരഭിത്തിയും അരഭിത്തിയ്കൊപ്പം മുറിയുടെ ഭിത്തിയും റെഡ് ഓക്സൈഡിനാൽ മിനുക്കിയതും ബാക്കി ചുവരുകൾ തേച്ചുമിനുക്കി കുമ്മായം പൂശിയതും…!

Updated: February 15, 2017 — 11:20 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.