free stats

ചന്ദിത്തലച്ചി 3 3

ചന്ദിത്തലച്ചി 3

PLEASE READ PART-01 | PART-02 Continue PART 03…


തന്റെ അമ്മയെ പറഞ്ഞതിന്റെ ദേഷ്യത്തിൽ, കവിളിൽ മുറിവുണ്ടായതും…, കഴുത്തിലൂടെ രക്തം ഒഴുകുന്നതും…, മുറിവിന്റെ ആഴവുമൊന്നും….., പ്രഭു അറിഞ്ഞില്ല…, അവൻ പുലർച്ചെ നാല് മണിയോടെ ആശുപത്രി വിട്ടു…,

തന്നെ ജോലിക്ക് വിളിച്ച സദാശിവനെ പോലും കണ്ട്‌ കാര്യം പറയാതെ അവൻ പുറത്തേക്ക് പോയി…, സദാശിവൻ കൊടുത്തിരുന്ന സാംസങ് ജെ സെവെൻ മൊബൈൽ അവൻ ആശുപത്രി വരാന്തയിൽ എറിഞ്ഞുടച്ചു….,

നേരം വെളുത്തു എല്ലാവരും വന്നപ്പോൾ പ്രഭു അവിടെയില്ല…. “ഇവനിതെവിടെ… “- സദാശിവൻ മറ്റുള്ളരോട് ചോദിച്ചു….

ഇന്നലെ നമ്മൾ ലോഡ്ജിൽ പോകുന്നത് വരെ ഇവിടെ ഉണ്ടായിരുന്നല്ലോ…. ഇവിടെ എന്തേലും ആവശ്യം വന്നാലോന്ന് കരുതിയാണ് അവനെ ഇവിടെ ഇരുത്തിയിട്ട് പോയത്…., പ്രഭുവിന്റെ ഫോണിന്റെ അവശിഷ്ടങ്ങൾ വരാന്തയിൽ ചിതറി കിടക്കുന്നത്… സദാ ശിവനും കൂട്ടരും കണ്ടു…”അവന്റെ ഫോൺ പൊട്ടി… ഈ ചെറുക്കൻ ഇതെവിടെയാ…. “- സദാശിവൻ പറഞ്ഞു….

രാവിലെ ബാത്‌റൂമിൽ പോയി ശുദ്ധിയായി…, വന്ന്‌ വാതിൽ തുറന്ന സുമിത്ര കണ്ടത് പ്രഭു ഇരുന്നിടത്തുള്ള ആൾക്കൂട്ടമാണ്….

“എന്ത് പറ്റി…. “- സുമിത്ര ചോദിച്ചു…

“പ്രഭുവിനെ കാണുന്നില്ല ചേച്ചി…, അവന്റെ ഫോൺ പൊട്ടിച്ചിതറി കിടക്കുന്നു…. “- അതിലൊരാൾ സുമിത്രയോട് പറഞ്ഞു….

” അന്ത ആളു കെളമ്പീട്ടെൻ അമ്മാ…., അവർക്ക് കോപം റൊമ്പ ജാസ്തി…, അന്ത മുരട്ട് പയല് അവൻ ഫോൺ ഇങ്കയേ തൂക്കി പോട്ടെ….. ” – ഒരു തമിഴത്തി നേഴ്സ് സുമിത്രയോട് പറഞ്ഞു…..

സുമിത്ര ഇതൊന്നും കാര്യമാക്കാതെ…, നേരെ രാഘവന്റെ അടുത്തേക്ക് പോയി….

Updated: March 6, 2017 — 8:04 am

Leave a Reply

Your email address will not be published. Required fields are marked *

Kambikuttan Malayalam Kambikadhakal © 2018 All Right Reserved.